ശാസ്താംകോട്ടക്കാരെ വട്ടം കറക്കി കെഎസ്ഇബി

Advertisement

പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ട്, വോൾട്ടേജ് ക്ഷാമം രൂക്ഷം

ശാസ്താംകോട്ട. മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു് ശാശ്വത പരിഹാരമുണ്ടാകണം. ശാസ്താംകോട്ട KSEB ഓഫീസിന് കീഴിൽ വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമാണ്. പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ടാണ്. വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ അടക്കം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.വീടുകളിലും സ്ഥിതി ദയനീയമാണ്.പ്രശനപരിഹാരത്തിനായി പ്രൊപ്പോസലുകൾ ഒരുപാടുണ്ടങ്കിലും ഒന്നും പ്രാവർത്തികമാക്കുവാൻ ഭരണ നേതൃത്വo പരാങ്ങയപ്പെടുന്ന കാഴ്ചയാണുള്ളത്.
ഈ മേഖലയിലെ പ്രതി സന്ധിക്ക് പരിഹാരത്തിനായി 35000 ലധികം കണക്ഷന്വള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണം എന്ന ആവശ്യം നിലനിൽക്കെ തന്നെ കാരാളിമുക്കിലെ Temporary ഓഫീസ് അടച്ചു പൂട്ടിയത് ജോലി ഭാരം വർദ്ധിപ്പിച്ചു.

തേവലക്കര സബ് സ്റ്റേഷൻ ഇപ്പോഴും കടലാസിൽ മാത്രമായി അവശേഷിക്കുന്നു.ശാസ്താംകോട്ട (പറമ്പ്) സബ് സ്റ്റേഷൻ 110 KV 220 KV ആയി ഉയർത്തണമെന്ന ആവശ്യത്തിന് മേൽ ഭരണവർഗ്ഗം മുഖം തിരിച്ചു നിൽക്കുന്നു ‘

പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്ന നിലയിൽ ശാസ്താംകോട്ട സബ് സ്റ്റേഷനിൽ നിന്നും കേബിൾ വഴി വൈദ്യുതി എത്തിച്ച് ശാസ്താംകോട്ടയിൽ ഒരു ഫീഡർ സ്ഥാപിക്കുവാനുള്ള പദ്ധതി എസ്റ്റിമേറ്റ് എടുത്ത് കൊടുത്തിട്ട് 2022/23 ലോ 2023/24 ലോ നടപ്പിലാക്കിയില്ല
അന്ന് ഏകദേശം 65 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു 2024/25ൽ നടപ്പിലാക്കുവാൻ 90 ലക്ഷത്തിനകത്ത് മതിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തിരമായി MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എങ്കിലും നടപ്പിലാക്കണം.അങ്ങനെയെങ്കിൽ KWA ക്കുള്ള ഫീഡർ സ്വതന്ത്രമാക്കുവാൻ സാധിക്കും.ഇപ്പോൾ KWA യുടെ ഫീഡറാണ് ജനറൽ പർപ്പസിനും കൂടി ഉപയോഗിക്കുന്നത്. ഈ വിഷയങ്ങൾ ഉന്നയിച്ച് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകിയതായി ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് അറിയിച്ചു.

Advertisement