ചവറ വികാസ് നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

ചവറ. വികാസ് കലാസാംസ്കാരിക സമിതിയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, വികാസ് ലൈബ്രറി, ജില്ല അന്ധത നിയന്ത്രണ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചവറ വികാസ് ഓഡിറ്റോറിയത്തിൽ നേത്ര ചികിത്സാ ക്യാമ്പ് 2024 മെയ് അഞ്ചാം തീയതി ഞായറാഴ്ച നടക്കുന്നു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. അന്നേദിവസം തന്നെ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇൻട്രാ ഒക്കുലർ ലെൻസ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമായിരിക്കുകയും ശസ്ത്രക്രിയ നടത്തി രണ്ട് ദിവസത്തിനു ശേഷം തിരികെ എത്തിക്കുന്നതും ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും മെഡിക്കൽ സ്റ്റോറുകളിലും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.ബന്ധപ്പെടേണ്ട നമ്പറുകൾ.94 95 70 12 83,94 00 66 33 26

Advertisement