പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത

Advertisement

സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ.. കാലാവസ്ഥ വകുപ്പിന്റെ അവസാന മുന്നറിയിപ്പ് പ്രകാരം പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നു. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന സാധ്യത മുൻകൂട്ടികണ്ടാണ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വേൽമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.. എന്നാൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് . കള്ളക്കടൽ പ്രതിഭാസത്തിന്റെ സാഹചര്യത്തിൽ കേരളതീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

Advertisement