കൊല്ലം. ജില്ലയിലേയും സമീപ ജില്ലകളിലേയും പോലീസ്‌സ്റ്റേഷനുക ളില്‍ 2018 മുതല്‍ വധശ്രമം, നരഹത്യശ്രമം,ക ഠിനദേഹോപദ്രവം, അക്രമം, കവര്‍ച്ച, അടിപിടി,തുടങ്ങി നിരവധി കേസുക ളിലും എന്‍ഡിപിഎസ് ആക്റ്റ് പ്രകാരവും ആയുധ
നിയമപ്രകാരവും പ്രതിയായ കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ
പായിക്കുഴി മോഴൂര്‍തറയില്‍ വീട്ടില്‍ പ്യാരി (21)ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.

2018, 2019, 2020, 2021, 2022 എന്നീ
വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ പ്രതിയാ യിട്ടുള്ള ആളാണ്
പ്യാരി. 2022-ല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ എന്‍. ഡി.പി.എസ്ആക്ട് പ്രകാരം
മാരക മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ പ്രതിയാണ് ഇയാള്‍. 2021 ല്‍
മോട്ടോര്‍ സൈക്കിള്‍ നന്നാക്കിയതിന്റെ പണം ആവശ്യപ്പെട്ടതില്‍ ആക്രമിച്ചു
പരിക്കേല്‍പ്പിച്ചതില്‍ ഓച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ്.
കൂട്ടുകാരനെ അസഭ്യം വിളിച്ചതില്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ മദ്യകുപ്പി
കൊണ്ട് തലയ്ക്ക് അടിച്ചു നരഹത്യക്ക് ശ്രമിച്ചതില്‍ 2020 ല്‍ ഓച്ചിറ പോലീസ്
സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുളളതാണ്. കായംകുളം പോലീസ് സ്റ്റേഷനില്‍
2019 ല്‍ വീടുകയറി ആക്രമിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും
ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 ഓച്ചിറ സ്റ്റേഷന്‍ സ്റ്റേഷന്‍
പരിധിയില്‍ വരുന്ന ദേശീയ പാതയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി
കേട്പാടുണ്ടാക്കിയതിലും പണം കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ് പ്യാരി.
2018 – 2020 വര്‍ഷത്തിലെ കേസുകളില്‍ കരുതല്‍ തടങ്കല്‍ ഉത്തരവിന്
പരിഗണിച്ചിട്ടുള്ളതാണ്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമ ത്തുന്ന തിന്റെ
ഭാഗമായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് ജില്ലാ കളക്ടറും
ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാണ് കരുതല്‍ തട ങ്കലിനുത്തരവായ ത്. കൊടുംക്രി മി
ന ലുകള്‍ക്കെതിരെ നടപടിശക്ത മാക്കുന്ന തിന്റെ ഭാഗ മായി ഇത്തരക്കാരെ പ്രത്യേകം
നിരീക്ഷിക്കുന്ന തിനായി ഓരോ പോലീസ്‌സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍
റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായ
വര്‍ക്കെതിരെ കാപ്പ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ
പോലീസ് മേധാവി അറിയി ച്ചു. ഓച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍
പി വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, സി.പി.ഒ-മാരായ കനീഷ്, വിനോദ്,
പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖ പ്പെടുത്തി. ഇയാളെ പൂജപ്പുര
സെന്‍ട്രല്‍ ജയിലിലേക്കയച്ചു