ഫാ. ഡോ.സി ടി ഈപ്പന്‍ അനുസ്മരണവും പുസ്തക പ്രകാശനവും ഇന്ന്

ശാസ്താംകോട്ട.ഫാ.ഡോ.സിടി ഈപ്പന്‍ അനുസ്മരണ സമ്മേളനവും പുസ്തകപ്രകാശനവും ഇന്ന് വൈകിട്ട് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കും. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.റെജി മാത്യു ഉദ്ഘാടനം ചെയ്യും. ഫാ. സിടി ഈപ്പന്‍ രചിച്ച ലേഖന സമാഹാരം കുരിശിന്റെ രശ്മികള്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം പ്രകാശനം ചെയ്യും.

ഡോ. സികെ ജോണ്‍ പുസ്തകം ഏറ്റുവാങ്ങും. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് അധ്യക്ഷത വഹിക്കും. ചര്‍ച്ച ഓഫ് ഇംഗ്ളണ്ട് ലെസ്റ്റര്‍ മഹായിടവക ബിഷപ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുമെന്നും ഡോ. സി ടി ഈപ്പന്‍ ട്രസ്റ്റ് സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ്, ചാവടിയില്‍ മൗണ്ട് ഹൊറേബ് ആശ്രമം സുപ്പീരിയര്‍ ഫാ. സി ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

Advertisement