പമ്പയാറിന്റെ ഓളപരപ്പിൽബോട്ടിൽ വോട്ട് തേടി കൊടിക്കുന്നിൽ

കുട്ടനാട്:പമ്പയാറിന്റെ ഓളപരപ്പിൽ ആവേശത്തിരയുയർത്തി കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പര്യടനം.കൈനകരി പള്ളാതുരുത്തിയിൽ നിന്ന് ബോട്ടിലാണ് പര്യടനം ആരംഭിച്ചത്.ഏറ്റവും മുന്നിൽ സ്ഥാനാർഥിയുടെ വരവറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് ബോട്ട്.തൊട്ടുപിന്നാലെ പൈലറ്റ് പ്രസംഗകരുടെ ബോട്ട്.പിന്നാലെ തുറന്ന ബോട്ടിൽ സ്ഥാനാർഥിയും നേതാക്കളും.കൈനകരിയുടെ കരയിലും വെള്ളത്തിലും നിറയെ സഞ്ചാരികൾ.പമ്പയാറിൽ എങ്ങും ചെറുതും വലുതുമായ ജലയാനങ്ങൾ.ഫലത്തിൽ കൈനകരിയെ പുൽകുന്ന പമ്പയാറിൽ ജലോത്സവ പ്രതീതിയായിരുന്നു.എം.പി എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷ് നിർമിച്ച പാലങ്ങൾ, പാടശേഖരങ്ങളുടെ പാർശ്വ നിർമ്മാണം,വട്ടക്കായലിലെ ടൂറിസം പദ്ധതി,റോഡുകളും നടവഴികളും ഓരോന്നും എണ്ണിയെണ്ണി പറഞ്ഞായിരുന്നു പര്യടനം.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതാണ് കുട്ടനാട്ടിലെ മുഖ്യ ചർച്ചാ വിഷയം.നെല്ല് സംഭരണത്തിന്റെ ചുമതല കൃഷി വകുപ്പിനും സിവിൽ സപ്ലൈസ് വകുപ്പിനുമാണ് ഈ രണ്ടു വകുപ്പുകളും സിപിഐയാണ് കൈകാര്യം ചെയ്യുന്നത്.കുട്ടനാട്ടിലെ കർഷകരെ നിത്യദുരിതത്തിലേക്ക് തള്ളിവിട്ട കൃഷിവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണ് തനിക്കെതിരെ മത്സരിക്കുന്നത്.കർഷകരുടെ പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.കൈനകരിയിലെ 12 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.വിവിധ കേന്ദ്രങ്ങളിൽ കെ.ഗോപകുമാർ,സജി ജോസഫ്,പി.ടി സ്കറിയ,പ്രതാപൻ പാറവേലി,ജോസഫ് ചേക്കോടൻ,സി.വി രാജീവ്,ജോസ് കാവനാട്,തങ്കച്ചൻ വാഴച്ചിറ,എസ്ഡി രവി,ബിജു കുമാർ,ഡി.ജോസഫ്,മധു സി.കുളങ്ങര,ഡി.ലോനപ്പൻ,സന്തോഷ് പട്ടണം,നോബിൻ പി.ജോൺ,എ.ടി. ദേവരാജൻ,ഇ.ജെ.ഹക്കിം,ജോബിൻ അങ്ങാടിശ്ശേരി,രാരിച്ചൻ ഊമ്പുകാട്, ജസ്റ്റിൻ മാളിയേക്കൽ,സുധാകരൻ തയ്യിൽ,ആശാ ജെയിംസ്,ടി.പി.രാജു, ബി.കെ.വിനോദ്‌,എബ്രഹാം ജോസഫ്,മോൻസി ജോസഫ്,ബിജു കുമാർ,സിജോപ്പൻ എന്നിവർ നേതൃത്വം നൽകി.

Advertisement