കൊല്ലം പ്രാദേശിക ജാലകം

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മൂന്ന് പ്രതികൾ അറസ്റ്റിൽ
തെന്മല : കൊലപാതകശ്രമകേസിലെ മൂന്ന് പ്രതികളെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് സ്വദേശികളായ മൂന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആര്യങ്കാവ് വില്ലേജിൽ മേലേആനച്ചാടി എസ്റ്റേറ്റ് ലയത്തിൽ ബാബു (47), നമ്പർ 408 എസ്റ്റേറ്റ് ലയത്തിൽ അനിൽകുമാർ (20) , നമ്പർ 407 എസ്റ്റേറ്റ് ലയത്തിൽ അജിത്ത് (21 ) എന്നിവരാണ് അറസ്റ്റിലായത്.

19 -04 -2022 ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനന്ദു, അജിൻ, അരുൺ എന്നിവർ ആനച്ചാടി കുറുപ്പുസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വെള്ളം കൊണ്ടുകൊടുത്തശേഷം പിക്കപ്പ് വാനിൽ തിരികെ വരുന്ന സമയം വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. വാഹനം ഓടിക്കുകയായിരുന്ന അജിനെ വാഹനം തടഞ്ഞുനിർത്തി വാഹനത്തിൽ നിന്നും പിടിച്ചിറക്കി അടിക്കുകയും ഇത് തടയാൻ ശ്രമിച്ച അനന്തുവിനെ ഒന്നാം പ്രതി കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും തുടർന്ന് രണ്ടും മൂന്നും പ്രതികൾ ചേർന്ന് അനന്തുവിനെ ചവിട്ടി താഴെ ഇടുകയും ചെയ്തു. തലക്ക് പരിക്കുപറ്റിയ അനന്ദു തിരുവനന്ത്പുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . തെന്മല പോലീസ് സ്റ്റേഷനിലെ എസ്. ഐ സുബിൻ തങ്കച്ചൻ, സി .പി.ഒ മാരായ സുനിൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ദീന്‍ദയാല്‍ ഉപാധ്യായ അവാര്‍ഡ് പടിഞ്ഞാറേകല്ലട ഏറ്റുവാങ്ങി

ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്ക് നൽകുന്ന ദീൻ ദയാൽ ഉപാദ്ധ്യായ പുരസ്കാരം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാഷിൽ നിന്നും വെസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി.കണ്ണൂര്‍ പാപ്പിനിശേരിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്തു. നേരത്തേ ജമ്മുകാശ്മീരിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്.

അന്തർ സംസ്ഥാന ഗഞ്ചാവ് മാഫിയ സംഘത്തിലെ അംഗം പിടിയില്‍

കൊല്ലം. നിരവധി ഗഞ്ചാവ് കേസുകളിലെ പ്രതിയും അന്തർ സംസ്ഥാന ഗഞ്ചാവ് മാഫിയ സംഘത്തിലെ അംഗവുമായ സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് കിളികൊല്ലൂർ പോലീസിന്റെ പിടിയിൽ ആയി. കിളികൊല്ലൂർ എസ്എച്ച്ഓ വിനോദ് കെ യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് 24.04.2022 ന് പുലർച്ചെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 5 പൊതി ഗഞ്ചാവുമായി കിളികൊല്ലൂർ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

2018, 2020 വർഷങ്ങളിൽ അധിക അളവിൽ ഗഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്നതിന്റെ പേരിൽ എക്‌സൈസ് കേസിൽ ഇയാള്‍ വിചാരണ നേരിടുകയാണ്. കിളികൊല്ലൂർ എസ്എച്ച്ഓ വിനോദ് കെ, എസ്‌ഐ മാരായ അനീഷ് എപി, സ്വാതി വി, ജയൻ സക്കറിയ, ജിഎഎസ്‌ഐ മാരായ പ്രകാശ് ചന്ത്രൻ, ജിജു സി, സന്തോഷ് കുമാർ സി, സിപിഓ മാരായ പ്രശാന്ത്, അജോ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

സി പി ഐ കുന്നത്തൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചു  നെടിയവിളയിൽ നടന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറി മുല്ലക്കര 
രത്‌നാകരൻ ഉദ്ഘാടനം ചെയ്യുന്നു. 

ഇഫ്താർ സംഗമം

ചക്കുവള്ളി: പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മതമൈത്രിയുടെയും
സാഹോദര്യത്തിന്റെയും
ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി നടന്ന ഇഫ്താർ സംഗമം വേറിട്ടതായി.പിടിഎ,എംപിറ്റിഎ കമ്മിറ്റികൾ,അധ്യാപകർ,സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം
സംഘടിപ്പിച്ചത്.പിടിഎ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ,വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ മൂലത്തറയിൽ,ചക്കുവള്ളി നസീർ,ജെ.ജോൺസൺ,പ്രിയൻ
കുമാർ,എംപിറ്റിഎ പ്രസിഡന്റ് ഷംല, പ്രിൻസിപ്പൽ ആമിനബീവി,എച്ച്.എം സുസ്മി,സീനിയർ അസിസ്റ്റന്റ് അനിത, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ. നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.

ലോക പുസ്തക ദിനം വിപ്ലവം വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിച്ചു

കുന്നത്തൂർ: – ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം വിപ്ലവം വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിച്ചു.കവയത്രിയും അദ്ധ്യാപികയുമായ രജനി ആത്മജ ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡൻറ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, ഇർഷാദ് കണ്ണൻ, അഹ്സൻ ഹുസൈൻ, അലീന കോശി, എച്ച്.ഹസീന, മുഹമ്മദ് നിഹാൽ, ബൈജു അക്കരയിൽ,
സബീന ബൈജു എന്നിവർ പങ്കെടുത്തു. പുസ്തക ദിനത്തോടനുബന്ധിച്ച് ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിലും, അക്ഷര സേനയുടെ നേതൃത്വത്തിലും വായനക്കാർക്ക് നൂറോളം വീടുകളിൽ പുസ്തകമെത്തിച്ച് നല്കി

വായനയുടെ ആനന്ദം കണ്ടെത്തുന്നതിനും മാനവികതയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്ക് കരുത്തേകിയവരുടെ സംഭാവനകളെ ബഹുമാനിക്കുകയും സ്മരിക്കുകയും വേണമെന്ന ഉദേശത്തോടെയാണ്.ലോക പുസ്തക ദിനം ആചരിക്കുന്നത്.
ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍
പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമായി കണ്ടു കൊണ്ട്
പുസ്തകദിനം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.

Advertisement