27.5 C
Kollam
Tuesday 29th September, 2026 | 08:59:47 AM
Home News Local കൊല്ലത്ത് സ്വയം ഒരുക്കിയ ചിതയിൽ ജീവനൊടുക്കി പൂജാ സ്റ്റോർ ഉടമ

കൊല്ലത്ത് സ്വയം ഒരുക്കിയ ചിതയിൽ ജീവനൊടുക്കി പൂജാ സ്റ്റോർ ഉടമ

കൊല്ലം: സ്വയം ഒരുക്കിയ ചിതയിൽ ജീവനൊടുക്കി പൂജാ സ്റ്റോർ ഉടമ. ചാത്തിനാംകുളം ചേരിയിൽ പാരിപ്പള്ളി വീട്ടിൽ ഹരീന്ദ്രൻ പിള്ള (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഹരീന്ദ്രന്റെ വീടിന് സമീപത്ത് നിന്നും പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികളാണ് ശക്തമായ തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഈ സമയം ഇയാളുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപത്ത് നിന്നും അയൽവാസികൾ ഇയാളുടെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നതിനാൽ ഇയാളുടെ ചേട്ടനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ ആളിക്കത്തിക്കൊണ്ടിരുന്ന ചിത കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിളിച്ച് അറിയിച്ചതിനനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ഹരീന്ദ്രൻ പിള്ള വെന്തു മരിച്ചിരുന്നു. അരയ്ക്ക് കീഴ്പ്പോട്ട് പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ചിതയ്ക്ക് സമീപത്ത് നിന്നും തിന്നർ കുപ്പി കണ്ടെടുത്തു. വിവരമറിഞ്ഞ് കിളികൊല്ലൂർ പൊലീസ്, ഫോറൻസിക് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടി ഉൾപ്പടെയുള്ളവ പൂർത്തിയാക്കി. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുകയാണ് ഹരീന്ദ്രൻ ഭാര്യ: ജയകുമാരി (എൽ.ഐ.സി ഏജന്റ്). മക്കൾ: ശ്രീലക്ഷ്മി, ഹരിപ്രിയ

LEAVE A REPLY

Please enter your comment!
Please enter your name here