28.7 C
Kollam
Tuesday 15th September, 2026 | 10:59:20 AM
Home News Local ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് പുതിയ ജീവിതത്തിലേക്ക്

ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് പുതിയ ജീവിതത്തിലേക്ക്

കരുതലിന്റെ കൈത്താങ്ങില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ അധ്യായം. വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ താമസക്കാരിയായ ശാലിനിയുടെ വിവാഹം ഇന്ന് വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടക്കും.
നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മംഗളച്ചടങ്ങുകള്‍. അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യ വീട്ടില്‍ സുധീഷ് എസ് ആണ് വരന്‍. രാവിലെ 10നും 10.30നും ഇടയിലാണ് വിവാഹച്ചടങ്ങുകള്‍.
സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന ശാലിനിയുടെ വിവാഹത്തിന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് രക്ഷാധികാരിയാകും. സംരക്ഷണവും കരുതലും ചേര്‍ന്നൊരുക്കിയ ജീവിതത്തില്‍ നിന്ന് സ്വന്തം കുടുംബജീവിതത്തിലേക്ക് ശാലിനി ചുവടുവയ്ക്കുന്ന ഈ മുഹൂര്‍ത്തം വനിതാ-ശിശുവികസന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഏറെ സന്തോഷം പകരുന്ന വേളയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here