Home News Local പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണം,എച്ച് ആർപിഎം സി ആർ...

പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണം,എച്ച് ആർപിഎം സി ആർ മഹേഷ് എംഎൽഎയ്ക്ക് നിവേദനം നൽകി

കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തി ആധുനിക ചികിത്സാ സംവിധാനങ്ങളോടെ വികസിപ്പിക്കുന്നതിനും, താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ സംഘടനായ ഹ്യൂമനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റിൻ്റെ (എച്ച്.ആർ.പി.എം) നേത്യത്വത്തിൽ സി.ആർ മഹേഷ് എം.എൽ എയ്ക്ക് നിവേദനം നൽകി. പുതിയകാവും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ഈ
സർക്കാർ ആശുപത്രി ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗുരുതര പ്രതിസന്ധിയിലാണ്. കെട്ടിട പരിമിതികളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ആശുപത്രി പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കപ്പെട്ടിരിക്കുകയാണ്.

ഇവിടെ രോഗികളെ കിടത്തി ചികിത്സിച്ചിരുന്ന ഐപി വാർഡുകൾ 3, 4, 5, ലബോറട്ടറി എന്നിവ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം നിലവിൽ അൺ ഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്, ഈ കെട്ടിടത്തിൻ്റെ അൺ ഫിറ്റ് പ്രഖ്യാപനത്തിന് ഏതാനുമാസങ്ങൾക്ക് മുമ്പ് 2024-ൽ മേൽക്കുര അറ്റകുറ്റപ്പണി വൈദ്യുതി കരണ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ സർക്കാർ ചെലവഴിച്ചിരുന്നു എന്നാൽ പിന്നിട് കെട്ടിടം അൺ ഫിറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടതോടെ ആ പൊതുമുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടതെ പോയ അവസ്ഥയാണുള്ളത് എന്ന്
എം.എൽ എ യ്ക്ക് നൽകിയ നിവേദനത്തിൽ അറിയിച്ചു.
മനുഷ്യാവകാശ സംരക്ഷണത്തിനും പൊതുജനാരോഗ്യ പരിരക്ഷയ്ക്കുമായി പ്രവർത്തിച്ചുവരുന്ന ഹ്യൂമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്‌മെൻ്റ് (HRPM)-ൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 13-ന് പുതിയകാവ് ടി.ബി./നെഞ്ചുരോഗ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ എച്ച് ആർ പി എം എക്സിക്യൂട്ടീവ് അംഗങ്ങളായ അനിത സന്തോഷ്, റംഷാദ്, കൊല്ലം ഡിസ്റ്റിക് പ്രസിഡൻ്റ് എച്ച്. അബ്ദുൽസലാം, കൊല്ലം ഡിസ്റ്റിക് സെക്രട്ടറി സുബാഷ് കുട്ടിത്തറ, കൊല്ലം ഡിസ്റ്റിക് ട്രഷറർ രമ മോഹൻ,

ഹാഷിം, ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here