26.4 C
Kollam
Thursday 15th October, 2026 | 08:51:00 PM
Home News Local കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ചുമതലയേറ്റു

കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ചുമതലയേറ്റു

ശാസ്താംകോട്ട: കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്ള ഐ.സി. എസ് ഉം മറ്റ് സഹഭാരവാഹികളും ഭരണിക്കാവ് പാർട്ടി ആഫീസിൽ കൂടിയ സമ്മേളനത്തിൽ വെച്ച് ചുമതലയേറ്റെടുത്തു. കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗം ആസിഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.


യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. അൻവർ ,വൈ. നജിം, എം.വൈ നിസാർ , റിജോറെജികല്ലട, അജ്മൽഷാ,ഗൗരി, അനസ്ഖാൻ ,അഭിഷേക്,മുഹമ്മദ് അസ് ലം , നൗഫൽ പോരുവഴി , പവിത്ര ജയദേവ് , ആൽബിൻ , അഫ്സൽ, ആര്യ, ജോബിൻ ജോൺ , അൽത്താഫ്, അജാസ് താജ് , നന്ദു, അമീൻ നാസർ, വിദ്യ, സജാദ് തുടങ്ങിയവർ പ്രസംഗിച്ചു