27.3 C
Kollam
Wednesday 14th October, 2026 | 10:54:01 PM
Home News Local ഓപ്പറേഷന്‍ തൂഫാന്‍: 51.590 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍: 51.590 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ പാരിപ്പള്ളി
പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലഹരി വേട്ട. ബെംഗളൂരുവില്‍ നിന്നും വലിയ തോതില്‍
എം.ഡി.എം.എ ഉള്‍പ്പടെയുള്ള മയക്ക് മരുന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് കച്ചവടം നടത്തിവന്ന യുവാവ്
പോലീസിന്റെ പിടിയിലായി. ചിറക്കരത്താഴം ഇടവട്ടം രാഹുല്‍ നിവാസില്‍ രാഹുല്‍ രാജ്(32) ആണ് അറസ്റ്റിലായത്. ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂര്‍, മേഖലകള്‍ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിവന്ന ആളാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 51.590 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയില്‍ ഇതുവരെ 116.26ഗ്രാം എംഡിഎംഎ ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘ
ത്തിന്റെ ശ്രമഫലമായി പിടികൂടാനായത്.