25.2 C
Kollam
Saturday 1st August, 2026 | 07:27:23 AM
Home News Local വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാത്തന്നൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം പൂയപ്പള്ളി നാല്‍ക്കവലയ്ക്ക് സമീപം ആയിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പള്ളിമണ്‍ പാര്‍വതി മന്ദിരത്തില്‍ റിട്ട. എസ്‌ഐ സുദിന്‍-ഷീബ ദമ്പതികളുടെ മകന്‍ മാധവ് (24) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പള്ളിമണ്‍ ഭാഗത്തുനിന്നും പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന മാധവിനെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മാധവിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അമ്പലംകുന്ന് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആണ് മാധവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. സഹോദരി: മാളവിക. പൂയപ്പള്ളി പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പില്‍ നടക്കും.