കടമ്പനാട് പഞ്ചായത്തിൽ പരാതി തിരക്കാൻ എത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പഞ്ചായത്ത് മെമ്പർമാർ ചെരുപ്പ് ഊരി അടിച്ചെന്ന്

കടമ്പനാട്. പഞ്ചായത്തിൽ പരാതി തിരക്കാൻ എത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പഞ്ചായത്ത് മെമ്പർമാർ ചെരുപ്പ് ഊരി അടിച്ചതായി വെളിപ്പെടുത്തല്‍.പത്തനംതിട്ട കടമ്പനാട് പഞ്ചായത്തിലാണ് തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസർ അജേഷിന് മർദ്ദനമേറ്റത്.
പഞ്ചായത്തിൽ 15 തൊഴിലാളികൾക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചത് അന്വേഷിക്കാനാണ് ഉദ്യോഗസ്ഥൻ എത്തിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ വച്ച് വനിതാ മെമ്പർമാർ ചെരിപ്പ് ഊരി തല്ലിയതായും സംഭവത്തിൽ പരാതിപ്പെടാൻ ഇല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisement