കോഴിക്കോട്ട് വളർത്തുപോത്തിൻ്റെ കുത്തേറ്റ് 65 കാരൻ മരിച്ചു; വാൽപ്പാറയിൽ 60കാരനെ കാട്ടുപോത്ത് ആക്രമിച്ചു

കോഴിക്കോട്:വളർത്തുപോത്തിൻ്റെ കുത്തേറ്റ് 65 കാരന് ദാരുണാന്ത്യം. മാവൂർ പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്. തീറ്റ കൊടുത്ത ശേഷം തിരികെ കൊണ്ടുവരുമ്പോഴായിരുന്നു പോത്തിൻ്റെ കുത്തേറ്റത്. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വാൽപ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവി (60) നാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിൽ ആയിരുന്നു സംഭവം.

Advertisement