സുഹൃത്തിനെ തേങ്ങ കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം. പൂവച്ചൽ ആലുമുക്കിൽ സുഹൃത്തിനെ തേങ്ങ കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചു. ആലുമുക്ക് സ്വദേശി സാംബശിവൻ ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ ഉറ്റ സുഹൃത്തായ അബ്ദുൽ റഷീദ് ആണ് അക്രമം നടത്തിയത്. സാംബശിവനെ ഫോണിൽ വിളിച്ചു വരുത്തിയശേഷം യാതൊരു പ്രകോപനവും കൂടാതെ തേങ്ങ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ അക്രമത്തിൽ നിന്ന് രക്ഷിച്ചത്.സാംബശിവനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അബ്ദുൾ റഷീദ് ഒളിവിലാണ്. സംഭവത്തിൽകാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.

Advertisement