ആൾക്കൂട്ട ആക്രമണത്തിൽ പരുക്കേറ്റ ക്രിമിനൽ കേസ് പ്രതി മരിച്ചു

Advertisement

മലപ്പുറം .ആൾക്കൂട്ട ആക്രമണത്തിൽ പരുക്കേറ്റ ക്രിമിനൽ കേസ് പ്രതി മരിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്.
യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിസാമുദ്ദീനെ കീഴ്പ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്

നെല്ലിപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തുന്ന ലഹരി മരുന്ന് വില്പന അവസാനിപ്പിക്കണമെന്ന് നാട്ടുകാർ നിസാമുദ്ദീനോടും സുഹൃത്തുക്കളോടും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.നിസാമുദ്ദീൻറെ അയൽവാസിയായ സുലൈമാനും സംഘത്തിൽ ഉണ്ടായിരുന്നു. ഇതിനു പ്രതികാരം ചെയ്യാൻ മാരകയുധങ്ങളുമായി എത്തിയ നിസാമുദ്ദീൻ സുലൈമാന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കയ്യിലുണ്ടായിരുന്ന വെട്ടു കത്തി ഉപയോഗിച്ച് ആക്രമിച്ചു.പുറത്തു വെട്ടേറ്റ സുലൈമാൻ സമീപത്തെ ചായക്കടയിൽ കയറിയാണ് രക്ഷപെട്ടത്. ലഹരിയിലായിരുന്ന നിസാമുദ്ദീൻ ആയുധങ്ങളുമായി നാട്ടുകാർക്ക് നേരെ തിരിഞ്ഞു… കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിൽ നിസാമുദ്ദീനും ചിലരുടെ മർദ്ദനമേറ്റെന്നാണ് പോലീസ് പറയുന്നത്. പിടിവലിക്കിടെ നിസാമുദ്ദീൻ നിലത്തു വീണു..ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീനെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്..

ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച നിസാമുദ്ദീനെ പരിക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിച്ചു. വെട്ടേറ്റ സുലൈമാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പെരിന്തൽമണ്ണ പോലീസ് കേസ് എടുത്തു. നിസാമുദ്ദീനെതിരെ പോലീസുകാരനെ വെട്ടിപരിക്കേൽപ്പിച്ചതുൾപ്പെടെ 16ക്രിമിനൽ കേസുകൾ ഉണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് സംഭവം

Advertisement