ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാരന് നേരെ അക്രമം

തിരുവനന്തപുരം. ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാരന് നേരെ അക്രമം. സ്വകാര്യ കമ്പനിയുടെ ഭക്ഷണ വിതരണ ജീവനക്കാരൻ അഭിമന്യുവിനാണ് പരിക്കേറ്റത്. സ്വകാര്യ ഹോട്ടലിലെ ജീവനക്കാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. അഭിമന്യു പ്രകോപനപരമായി പെരുമാറിയെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇയാൾ അസഭ്യം വിളിക്കുകയും ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ചതായും അധികൃതർ.സംഭവത്തിൽ പരിക്കേറ്റ ഭക്ഷണവിതരണ ജീവനക്കാരൻ ചികിത്സ തേടി.

Advertisement