രാഹുൽ ഗാന്ധിയുടെ പ്രസംഗം പിടിവള്ളിയാക്കി മുസ്ലിം ലീഗ്

മലപ്പുറം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജന്മനാട്ടിൽ നിന്ന് ആരെയും ഇറക്കി വിടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്രചാരണ ആയുധമാക്കി മുസ്ലിം ലീഗ്.
മലപ്പുറത്തും പൊന്നാനിയിലുമാണ് ലീഗ് രാഹുലിന്റെ പ്രസ്താവന ഉയർത്തി കാണിക്കുന്നത്.സിഎഎ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന എൽഡിഎഫ് പ്രചാരണത്തിന് തടയിടാനാണ് ലീഗ് നീക്കം

പൗരത്വ വിഷയത്തിൽ നിലപാടില്ലാത്ത കോൺഗ്രസിനൊപ്പം ലീഗ് എങ്ങനെ നിൽക്കുന്നു എന്നതാണ് എൽഡിഎഫിന്റെ ചോദ്യം
.മലപ്പുറത്തും പൊന്നാനിയിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ,സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അടക്കമുള്ളവർ ഈ ചോദ്യം ആവർത്തിച്ചു.വിഷയത്തിൽ കൃത്യമായ മറുപടി മുസ്ലിം ലീഗിന് ഉണ്ടായിരുന്നില്ല.എന്നാൽ കോഴിക്കോട് നടന്ന യുഡിഎഫ് പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന മുസ്ലിം ലീഗിന് നൽകുന്ന ഗുണം ചെറുതല്ല

രാഹുലിന്റെ പ്രസ്ഥാവന മുസ്ലിം ലീഗ് ഏറ്റുടുത്തു.പൊന്നാനിയിലും മലപ്പുറത്തും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുലിന്റെ വാക്കുകൾ എടുത്തു പറഞ്ഞു മുഖ്യമന്ത്രിയെ വിമർശിക്കാൻ പികെ കുഞ്ഞാലികുട്ടി തന്നെ നേതൃത്വം നൽകുന്നു

രാഹുൽ ഗാന്ധിയെ പൊന്നാനി മണ്ഡലത്തിൽ കൂടി എത്തിച്ചു പ്രചാരണം കൊഴുപ്പിക്കാനാണ് ലീഗ് നീക്കം

Advertisement