ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യം,രാഹുൽ

ന്യൂഡെല്‍ഹി. ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റ ചെറിയൊരു പങ്കു 90 %വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കോണ്ഗ്രസ് നൽകുമെന്ന് പ്രധാന മന്ത്രിയുടെ ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ വിശദീകരണം. സ്വാതന്ത്ര്യം, ഭരണ ഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തെ താണ് ജാതി സെൻസസ് എന്നും രാഹുൽ ഗാന്ധി.

കോണ്ഗ്രസ് പത്രിക മുന്നോട്ടുവയ്ക്കുന്ന ജാതി സെൻസസ്, പ്രധാനമന്ത്രി മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം.

ദളിത് ഒബിസി പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ ഇന്ന് രാജ്യത്തെ 90% ത്തോളം പേരും അനീതി നേരിടുന്നു. 22 അതിസമ്പന്നർക്ക് പ്രധാനമന്ത്രി മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് 90% ത്തിന് നൽകുകയാണ് കോണ്ഗ്രസിന്റെ ലക്ഷ്യം, രാഹുൽ വിശദീകരിച്ചു.ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആർക്കും തടയാൻ ആകില്ലെന്നും രാഹുൽ.

രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യ സ്നേഹി എന്ന് അവകാശപ്പെടുന്നവർക്ക് , എക്സ് റേ യെ ഭയപ്പെടുന്നു.രാമക്ഷേത്രം പ്രതിഷ്ഠ,പുതിയ പാർലമെന്റ് ഉത്ഘാടനം എന്നീ ചടങ്ങുകളിൽ ദളിത് ആദിവാസി വിഭാഗത്തിൽ നിന്ന് ആരെയും കണ്ടില്ല എന്നും വിമർശനം.

സ്വാതന്ത്ര്യം, ഭരണ ഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തെ താണ് ജാതി സെൻസസ് എന്നും രാഹുൽ ഗാന്ധി.

Advertisement