രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക; പാക്കിസ്ഥാനിൽ എക്‌സ് നിരോധിച്ചു

സമൂഹ മാധ്യമായ എക്‌സ്(ട്വിറ്റർ) നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് താത്കാലിക നിരോധനമെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്‌സ് നിരോധിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്

ഫെബ്രുവരി മുതൽക്കെ എക്‌സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിരുന്നില്ല. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്‌സിന്റെ നിരോധനം സംബന്ധിച്ച് സർക്കാർ വെളിപ്പെടുത്തിയത്

പാക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്‌സിനെ നിരോധിക്കാൻ നിർബന്ധിതമായി എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

Advertisement