പാകിസ്ഥാനില്‍ ഇത്തവണ പുതുവത്സരാഘോഷം ഇല്ല….

പുതുവത്സര ആഘോഷങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം. ഗാസയില്‍ യുദ്ധ കെടുതി നേരിടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കറാണ് പാകിസ്ഥാനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കാക്കര്‍ പ്രഖ്യാപനം നടത്തിയത്. ‘പലസ്തീനിലെ ഗൗരവമായ സാഹചര്യം കണക്കിലെടുത്ത്, പലസ്തീന്‍ സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവത്സരാഘോഷത്തിനായി ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശനമായ നിരോധനം ഉണ്ടായിരിക്കും’- പ്രധാനമന്ത്രി പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പുതുവര്‍ഷത്തില്‍ ശാന്തതയും വിനയവും പ്രകടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisement