പ്രീ വെഡ്ഡിങ് ഷൂട്ടിലേക്ക് വിളിക്കാത്ത ഒരു അതിഥി…. സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു പ്രീ വെഡ്ഡിങ് ഷൂട്ട്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരു കുളത്തിലാണ് ഫോട്ടോ ഷൂട്ട് നടക്കുന്നത്. വരനും വധുവും വെള്ളത്തിലാണ്. ചുറ്റും കാമറ, ലൈറ്റ് തുടങ്ങിയ സന്നാഹങ്ങളുമായി ഒരു സംഘം കരയിലുമുണ്ട്. വെള്ളത്തിലേക്ക് ഒരു തരം പൊടി കലക്കുന്നതിന് പിന്നാലെ വെള്ളത്തില്‍ നിന്നും പുക ഉയരുന്നതും കാണാം. ഇതിന് പിന്നാലെയാണ് വധുവരന്മാക്കിടയിലേക്ക് വിളിക്കാത്ത ഒരു അതിഥി എത്തി. ഒരു പാമ്പായിരുന്നു അത്.
പാമ്പിനെ കണ്ട് വധു നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വരന്‍ ആശ്വസിപ്പിക്കുന്നതും, കുറച്ചു നേരം അനങ്ങാതെ നിന്നപ്പോള്‍ പാമ്പ് പാഞ്ഞു പോകുന്നതും വിഡിയോയില്‍ കാണാം. ശുഭം-നികിത എന്നിവരുടെതായിരുന്നു ഫോട്ടോഷൂട്ട്.

Advertisement