ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന്മദ്രാസ് ഹൈക്കോടതി

സംഗീതജ്ഞൻ ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന്
മദ്രാസ് ഹൈക്കോടതി . പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിൽ, ഇളയരാജയുടെ അഭിഭാഷകന്റെ അവകാശവാദം
തള്ളിയാണ് കോടതി വിമർശനം. എല്ലാവരേക്കാളും ഉയരത്തിൽ എന്ന് അവകാശപ്പെടാൻ കഴിയുന്നത് , കർണാടക
സംഗീതത്തിലെ ത്രിമൂർത്തികൾ ആയ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രം
ആണെന്ന് കോടതി പറഞ്ഞു. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്നും, ദൈവം മാത്രമാണ് അദ്ദേഹത്തേക്കാൾ ഉയരത്തിൽ ഉള്ളതെന്നും അഭിഭാഷകൻ പറഞ്ഞത്
ചർച്ച ആയിരുന്നു. അതേസമയം കോടതി വിമർശനം
ഉന്നയിച്ചതോടെ , പകർപ്പവകാശത്തെ കുറിച്ച്
മാത്രമാണ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകൻ നിലപാടു മാറ്റി. ഇളയരാജയ്ക്ക് പകർപ്പവകാശം നൽകിയതിനെതിരെ എക്കോ റിക്കോർഡിങ് കമ്പനി നൽകിയ കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും

Advertisement