താന്‍ എല്ലാവരേക്കാളും മുകളിലാണെന്ന് സംഗീത സംവിധായകന്‍ ഇളയരാജ

Advertisement

താന്‍ എല്ലാവരേക്കാളും മുകളിലാണെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. പകര്‍പ്പവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു പരാമര്‍ശം. ഇളയരാജയുടെ 4500 പാട്ടുകള്‍ വിവിധ സിനിമാ നിര്‍മാതാക്കളില്‍ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയായിരുന്നു പരാമര്‍ശം.
എന്നാല്‍ ഇതിനെതിരെ ഇളയരാജ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പാട്ടുകളുടെ പകര്‍പ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഇതിനെതിരെയാണ് സ്വകാര്യ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
നിര്‍മാതാക്കളില്‍ നിന്നു പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ് കമ്പനി ഇളയരാജയ്‌ക്കെതിരെ രംഗത്തെത്തിയത്. എല്ലവരേക്കാളും മുകളിലാണ് താനെന്നാണ് ഇളയരാജ കരുതുന്നത് എന്നായിരുന്നു കമ്പനിയുടെ പരാമര്‍ശം. അത് താന്‍ എല്ലാവരേക്കാളും മുകളിലാണ് എന്നാണ് ഇളയരാജയുടെ അഭിഭാഷകന്‍ പറഞ്ഞത്. കേസ് ഏപ്രില്‍ 16ലേക്കു നീട്ടി.

Advertisement