ഹാഫ് സേ ഹാഫ് ജോഡോ
അഭിയാൻ’ :എഐസിസി സെക്രട്ടറി ഞായറാഴ്ച കുന്നത്തൂർ പാണംപുറം കോളനിയിൽ ഭവനസന്ദർശനം നടത്തും

Advertisement

കുന്നത്തൂർ : രാഹുൽ ഗാന്ധി നയിച്ച
ഭാരത് ജോഡോ യാത്രയു’ടെ സന്ദേശം ഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടപ്പിലാക്കുന്ന ‘ഹാഥ് സേ ഹാഥ് ‘പരിപാടിയുടെ ഭാഗമായി എഐസിസി സെക്രട്ടറി പി.വിശ്വനാഥൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച
കുന്നത്തൂർ പാണംപുറം കോളനിയിൽ ഭവന സന്ദർശനം നടത്തും.രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ഭവന സന്ദർശനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് കോൺഗ്രസ്
ബ്ലോക്ക് പ്രസിഡൻ്റ് കെ.സുകുമാരൻ നായർ മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുമാർ എന്നിവർ അറിയിച്ചു.

Advertisement