ശാസ്താംകോട്ടയിൽ യുവാവിനെ ഗുണ്ട ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആക്കി

ശാസ്താംകോട്ട. യുവാവിനെ ഗുണ്ട ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആക്കി. മൈനാഗപ്പള്ളി കാവിൽ വീട്ടിൽ ലത്തീഫ് മകൻ 37 വയസ്സുള്ള ഷിബുവിനെ ആണ് അടുത്ത ആറു മാസ കാലയാളവിലേക്ക് കരുതൽ തടങ്കലിൽ ആക്കാൻ കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉത്തരവിട്ടത്. ഇയാൾ ഇതുവരെ യായി നാല് കേസുകളിൽ പ്രതിയാണ്.

15.02.2022 തീയതി കൊച്ചി നഗര സഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് കാസ്സിന എന്ന ഹോട്ടലിന്റെ രണ്ടാം നിലയിലെ 204 നമ്പർ റൂമിൽ വയ്ച്ചു 56 ഗ്രാം MDMA യുമായി പിടികൂടിയ കേസിലും, ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഷിബുവിന്റെ കൂട്ട് പ്രതി കരുനാഗപ്പള്ളിയിൽ വയ്ച്ചു ഒരു കാർ മുഹമ്മദ്‌ അസ്‌ലം എന്ന ആളിൽ നിന്നും ഫൈനാൻസ് അടക്കണമെന്ന വ്യവസ്ഥയിൽ വാങ്ങുകയും തുടർന്ന് ഫൈനാൻസ് അടക്കാത്തതിന് പോലീസിൽ പരാതി കൊടുത്തതിലും കാർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിലും ഉള്ള വൈരാഗ്യത്താൽ 04.11.2022 തീയതി മുഹമ്മദ്‌ വൈകിട്ട് അഞ്ച് മണിക്ക് കൊച്ചാലുംമൂട് ജംഗ്ഷന് തെക്കു വശമുള്ള ATM ന് സമീപം വയ്ച്ചു ഷിബുവും മറ്റു രണ്ടു പ്രതികളും കൂടി അസ്‌ലത്തെയും ടിയാന്റെ ബന്ധുവിനെയും വെട്ടുകത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയും തുടർന്ന് സോഡാകുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 05.05.2020 തീയതി നിരോധിത പുകയില ഉൽപ്പന്നമായ കൂൾ നൽകാമെന്നു പറഞ്ഞു ശാസ്താംകോട്ട സ്വദേശിയിൽ നിന്നും പൈസ വാങ്ങുകയും നൽകാതിരുന്നതിനെ തുടർന്ന് പൈസ ചോദിച്ച വിരോധത്തിൽ ഷിബുവും മറ്റു മൂന്ന് പ്രതികളും കൂടി പൈസ നൽകിയ ആളിനെ കമ്പി വടികൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 06.10.2018 തീയതി ഷിബുവും കൂട്ടുകാരും കൂടി മൈനാഗാപ്പള്ളി സ്വദേശിയായ രാജു എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചും ഭയന്ന് നിലവിളിച്ച അയാളുടെ അമ്മയെയും ഭാര്യയെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പ്രതിയാണ്. ഈ നാല് കേസ്സുകളും ഇപ്പോൾ വിചാരണയിൽ ആണ്.

ഇയാൾക്കെതിരെ ശാസ്താംകോട്ട സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ചിട്ടുള്ളതും ക്രിമിനൽ നടപടി 107 പ്രകാരം കൊല്ലം സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് മുൻപാകെ ബോണ്ട്‌ വയ്ച്ചിട്ടുള്ളതുമാണ്. സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടും ടിയാൻ അക്രമങ്ങൾ ആവർത്തിക്കുന്നതായും ടിയാന്റെ സാന്നിധ്യം സമാധാന കാംഷികളായ പൊതു ജനങ്ങൾക്ക് ഭയപ്പാട് സൃഷ്ടി ക്കുന്നതായും ഉള്ള റിപ്പോർട്ട്‌ ശാസ്താംകോട്ട DYSP എസ്. ഷെറീഫ്, കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വഴി കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശാസ്താംകോട്ട SHO അനൂപ്, SI ഷാനവാസ്, SCPO രാജേഷ് ശ്രീകുമാർ, എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു

Advertisement