കുന്നത്തൂർ കൊക്കാംകാവ് പൂരം തിങ്കളാഴ്ച

കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിലെ മകം തിരുനാൾ മഹോത്സവം (കൊക്കാംകാവ് പൂരം)6ന് നടക്കും.രാവിലെ 5.30 ന് പൊങ്കാല,6 ന് തോറ്റംപാട്ട്,8 ന് ഭാഗവതപാരായണം, 9ന് നവകം,കലശാഭിഷേകം,വൈകിട്ട് 4 ന് ആറ്റുകടവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കെട്ടുകാഴ്ച നെടിയവിള ക്ഷേത്രത്തിൽ എത്തിച്ച് ആറാടിച്ച ശേഷം 6 ഓടെ കൊക്കാംകാവിൽ എത്തിച്ചേരും.ഗജവീരന്മാരായ തൃക്കടവൂർ ശിവരാജു,കുന്നത്തൂർ കുട്ടി ശങ്കരൻ ഉൾപ്പെടെ പൂരത്തിൽ അണിനിരക്കും.തുടർന്ന് കല്ലടയാറ്റിൽ
ആറ്റുവിളക്ക്,6.30 ന് കളമെഴുത്തും പാട്ടും നാദസ്വരക്കച്ചേരിയും,രാത്രി 9 ന് ഗാനമേള എന്നിവ നടക്കും.

Advertisement