ചക്കുവള്ളിയില്‍ കെഎല്‍61 അരീന ടര്‍ഫ് ഉദ്ഘാടനം ചെയ്തു

Advertisement

ചക്കുവള്ളി. കുന്നത്തൂരില്‍ കായിക ചരിത്രമെഴുതി ആരംഭിച്ച ഫുട്‌ബോള്‍ ക്രിക്കറ്റ് പരിശീലനത്തിനുള്ള കെഎല്‍ 61 അരീന ടര്‍ഫ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളാ ബ്‌ളാസ്റ്റേഴ്‌സ് കോച്ചിംങ് സെന്റര്‍ സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ സ്‌പോര്‍ട്‌സ് മോട്ടിവേറ്റര്‍ സല്‍മാന്‍കുറ്റിക്കോട് വിശിഷ്ടാതിഥിയായി. ജേഴ്‌സി പ്രകാശനം ബ്‌ളോക്ക് പഞ്ചായത്ത് അംഗം അന്‍സര്‍ഷാഫി നിര്‍വഹിച്ചു.

കോവൂര്‍ കുഞ്ഞുമോനും സല്‍മാന്‍ കുറ്റിക്കോടും കളിക്കളത്തില്‍

പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷത വഹിച്ചു. ബ്‌ളാസ്‌റ്റേഴ്‌സ് കോച്ച് തോമസ് ട്‌സോര്‍സ്, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്‌ളോക്ക് അംഗം എസ് ഷീജ,പഞ്ചായത്ത് അംഗം പ്രിയ സത്യന്‍, ഫാ.വര്‍ഗീസ് ഇടവന കോസ്‌മോസ് പ്രസിഡന്റ് എച്ച് നസീര്‍, നിസാംമൂലത്തറ,എന്‍ പ്രതാപന്‍, കിണറുവിള നാസര്‍,ഉല്ലാസ് കോവൂര്‍, ആര്‍ സുരാജ്,സാബു ചക്കുവള്ളി, പുത്തൂര്‍ സനില്‍, വരവിള രാജേഷ്,സജി വട്ടവിളഎംഎംകെ ഷെഫീഖ്,വാറുവില്‍ ഷാജി,എസ്എ സെയ്ഫ് എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് ശേഷം ഫ്‌ളഡ് ലൈറ്റില്‍ പ്രമുഖ ടീമുകളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു.

Advertisement