കരുനാഗപ്പള്ളിയില്‍ സവാള കയറ്റിയ ലോറിയിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടി

Advertisement

കരുനാഗപ്പള്ളി. ടൗണില്‍ വൻ ലഹരി വേട്ട. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സവാള ഉള്ളി കയറ്റി വന്ന ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

വേങ്ങര സ്വദേശി തൗഫീക്ക് പോലീസ് കസ്റ്റഡിയിൽ. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

Advertisement