കല്ലട ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്  മരിച്ചു

Advertisement

പുനലൂർ : സുഹൃത്തുക്കൾക്കൊപ്പം കല്ലട ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്  മരിച്ചു.

പുനലൂർ മുരുകൻ കോവലിന് സമീപം അഖിൽ ഭവനിൽ  സന്തോഷ് ലതിക ദമ്പതികളുടെ  മകൻ അഖിൽ (20) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെ പാപ്പന്നൂർ ,വട്ടപ്പട ഭാഗത്ത്  ആയിരുന്നു അപകടം.അഖിലും 15 സുഹൃത്തുക്കളും കല്ലടയാറ്റിൽ വട്ടപ്പട കടവിൽ കുളിക്കാൻ  ഇറങ്ങിയപ്പോൾ അഖിൽ ഒഴുക്കിൽ പെടുകയായിരുന്നു

അഖിൽ മുങ്ങിത്താഴുന്നത് പ്രദേശവാസിയായ  അജയൻ കാണുകയും രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു. കയ്യിൽ പിടികിട്ടിയെങ്കിലും അഖിൽ വീണ്ടും ആഴങ്ങളിലേക്ക് പോയി ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മരണസംഭവിച്ചിരുന്നു 

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ച് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷംതിങ്കളാഴ്ച ഉച്ചയോടെ പിതാവിൻ്റെ വസതിയായ അഞ്ചൽ, ഇടയത്ത് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

Advertisement