പുതുപ്പാടിയിൽ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Advertisement