വാർത്താനോട്ടം

2024 ഏപ്രിൽ 26 വെള്ളി

BREAKING NEWS

👉 തനിക്കെതിരെ ചില മാധ്യമങ്ങളും കെ സുധാകരനും, ശോഭാ സുരേന്ദ്രനും ചേർന്ന് നടത്തിയത് ആസൂത്രിത ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ

👉തിരുവനന്തപുരത്ത് മകൻ്റെ ഫ്ലാറ്റിൽ വെച്ച് ജാവദേക്കർ തന്നെ കണ്ടു. പക്ഷേ രാഷ്ട്രീയം പറഞ്ഞില്ല എന്നും ഇ പി

👉 വോട്ടിംഗ് യന്ത്രം തകരാറായത് കാരണം ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകി.

🌴കേരളീയം🌴

🙏 ശോഭാ സുരേന്ദ്രന്‍ പറയുന്നത് കള്ളമാണെന്നും, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ശോഭ സുരേന്ദ്രനുമായി തന്റെ മകന്‍ ഫോണില്‍ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

🙏 ഇപി ജയരാജന്‍ മകന്റെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇപി ജയരാജന്റെ മകന്‍ ജിജിന്ത് രാജ്. ശോഭ സുരേന്ദ്രന്‍ എറണാകുളത്തെ വിവാഹ വീട്ടില്‍ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാന്‍ ഫോണ്‍ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.

🙏രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് മണ്ണാര്‍ക്കാട് കോടതി. അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ് എച്ച് ഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

🙏 സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് എടുക്കുമ്പോള്‍ ചില കേന്ദ്രങ്ങള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

🙏 വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത കിറ്റുകള്‍ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തന്‍ തയ്യാറാക്കിയ കിറ്റുകളായിരുന്നെന്ന വിശദീകരണവുമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകള്‍ ഇന്നലെ രാത്രി ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

🙏 കൊല്ലം പരവൂരിലുള്ള അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍, കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത നടപടി നാടകമെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു . പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റും, പൊലീസും തമ്മിലെ കൂട്ടുകെട്ടില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് ഇത്.

🙏 പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വേഗത്തിലുള്ള നടപടി.

🙏 പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല മുന്‍വിസി എംആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു.

🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമണമാണ് നിരവധി കുട്ടികള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.

🇳🇪 ദേശീയം 🇳🇪

🙏ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുക.

🙏 വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയെന്നും ഇത്തരത്തില്‍ സംസാരിക്കുന്ന താങ്കള്‍ താങ്കളുടെ പദവിയുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് താങ്കളെക്കൊണ്ട് ഇത്തരം മോശമായ ഭാഷ പറയിപ്പിച്ചതെന്നും പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

🙏 അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പട്ന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.

🙏 തെലങ്കാനയില്‍ ബി ആര്‍ എസ്സും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്നും ഈ സംവരണം റദ്ദാക്കിയ ശേഷം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കായി വീതിച്ച് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

🙏 ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്.

🙏 ബിജെപി സ്ഥാനാര്‍ത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത്തല്‍. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ത്ഥിയാണ് മാധവി. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

🙏 സന്ദേശ്ഖാലിയില്‍ ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് സിബിഐ. താന്‍ ലൈംഗിക അതിക്രമത്തിനിരയായെന്നും, തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് അതിജീവിത നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തത്. നേരത്തെ കല്‍ക്കട്ട ഹൈകോടതിയാണ് സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 പന്തില്‍ 50 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 51 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

Advertisement