വാർത്താനോട്ടം

Advertisement


2024 മെയ് 01

✊ ഇന്ന് ലോക തൊഴിലാളി ദിനം, എല്ലാവർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ മെയ്‌ദിനാശകൾ❤️

🙏 തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപി.ക്കാന്‍ കൊണ്ടുവന്ന സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

🙏സംസ്ഥാനത്തെ കൊടുംചൂട് ക്ഷീര മേഖലയേയും ബാധിച്ചെന്ന് മില്‍മ. പാല്‍ ഉല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. പ്രതിദിനം ആറര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

🙏 സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. ആലപ്പുഴയില്‍ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യനായ പൂങ്കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുഭാഷ് (45) ആണ് കുഴഞ്ഞുവീണു മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

🙏 കടുത്ത ചൂടിനിടയില്‍ കൊല്ലം ജില്ലയില്‍ ശക്തമായ വേനല്‍ മഴ. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഓണമ്പലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരന്‍ തുളസീധരന്‍ പിള്ള (65) ആണ് മരിച്ചത്.

🙏 എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 ന് പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

🙏 തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന ആരോപണവുമായി ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

🙏 മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

🙏 വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.

🙏 ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സിഐടിയു. മെയ് 2 മുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്.

🙏 മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

🙏 പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മനപൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും പന്ന്യന്‍ രവീന്ദ്രനെ ഫോണില്‍ വിളിച്ച് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യന്റെ മറുപടിയെന്നും റിപ്പോര്‍ട്ടുകള്‍.

🙏 നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നവകേരള ബസ് മെയ് അഞ്ച് മുതല്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ് ഇപ്പോള്‍. പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവി’ലെ 11.35ന് ബെംഗളൂരുവിലെത്തും: ”’ തിരിച്ച് ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരു വരെയുള്ള ടിക്കറ്റ് നിരക്ക്.

🇳🇪 ദേശീയം 🇳🇪

രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട അന്തിമ പോളിങ് ശതമാനമനുസരിച്ച് ആദ്യഘട്ടത്തില്‍ 66.14, ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവുമാണ് ആകെ പോളിങ്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27 ശതമാനമാണ് ആകെ പോളിങ്. കേരളത്തില്‍ 78.41 ശതമാനം രേഖപ്പെടുത്തിയ വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 63.37 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്.

🙏സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞ് ആറു മരണം. അപകടത്തില്‍ മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോള്‍ യേര്‍ക്കാട് ചുരം പാതയില്‍ വെച്ചാണ് ഇന്നലെ അപകടമുണ്ടായത്.

🙏അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

🙏 നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയ്ക്ക് വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അമേഠിയിലേയും റായ് ബറേലിയിലേയും സസ്പെന്‍സ് തുടരുന്നു. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

🙏 ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

🙏 മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകള്‍. ആരംഭായ് ടെങ്കോള്‍ എന്ന സംഘടനയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തിയ,-c സൈനികരെയാണ് മെയ്തി വനിതകള്‍ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.

🙏 വെടിനിര്‍ത്തലിലെ
ത്തുകയും ബന്ദികളെ വിട്ടയക്കലുമാണ് ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. റിയാദില്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

🏏 കായികം 🏏

🙏 ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്.

🙏 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ മികവില്‍ ലഖ്നൗ മറികടന്നു. ഈ ജയത്തോടെ ലഖ്നൗ 12 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതോടെ മങ്ങിയിരിക്കുകയാണ്.

Advertisement