പാന്‍കാര്‍ഡ് നഷ്ടമായോ… വിഷമിക്കേണ്ടതില്ല…..

പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ പാന്‍ നല്‍കുന്നത് ആദായനികുതി വകുപ്പാണ് . ഇത് 10 അക്കമുള്ള ആല്‍ഫ-ന്യൂമെറിക് നമ്പര്‍ അടങ്ങുന്നതാണ് ഇത്. പാന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന ലാമിനേറ്റഡ് പ്ലാസ്റ്റിക് കാര്‍ഡ് ഒരു പ്രധാന സാമ്പത്തിക രേഖയാണ്.
നിങ്ങള്‍ക്ക് നിങ്ങളുടെ പാന്‍കാര്‍ഡ് നഷ്ടപ്പെട്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. പുതുതായി ലോഞ്ച് ചെയ്ത ആദായനികുതി വെബ്സൈറ്റില്‍ നിന്ന് വളരെ പെട്ടന്ന് തന്നെ നിങ്ങള്‍ക്ക് ഇ-പാന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇ- പാന്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നമുക്ക് നോക്കാം.
ഇ-പാന്‍ ഡൗണ്‍ലോഡു ചെയ്യുന്നതിന്, നിങ്ങള്‍ ആദ്യം ഇന്‍കം ടാക്‌സ് വെബ്സൈറ്റായ https://www.incometax.gov.in/iec/foportal ലേക്ക് പോകണം. ‘Instant E PAN’ എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
Instant E PAN ക്ലിക്കുചെയ്തതിനുശേഷം, നിങ്ങള്‍ ‘New E PAN’ ക്ലിക്കുചെയ്യണം. ഇവിടെ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കണം. നിങ്ങള്‍ക്ക് പാന്‍ നമ്പര്‍ ഓര്‍മ്മയില്ലെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാം. വിവിധ നിബന്ധനകളും വ്യവസ്ഥകളും ഇവിടെ നല്‍കിയിരിക്കുന്നു. അവ ശ്രദ്ധാപൂര്‍വ്വം വായിച്ച് Accept ബട്ടണില്‍ ക്ലിക്കുചെയ്യുക. ഇതിന് ശേഷം ഒരു ഒടിപി നമ്പര്‍ നിങ്ങളുടെ ഫോണില്‍ വരും. ഇത് സൈറ്റില്‍ നല്‍കിയതിന് ശേഷം Confirm ചെയ്യുക. നിങ്ങളുടെ പാന്‍ PDF ഫോര്‍മാറ്റില്‍ നിങ്ങളുടെ ഇമെയില്‍ ലഭിക്കും. ഇമെയില്‍ ഓപ്പണ്‍ ചെയ്ത് പാന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

Advertisement

1 COMMENT

Comments are closed.