പള്ളാത്തുരുത്തി പാലത്തിന്റെ മുകളിൽ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു പേർക്കായി തിരച്ചിൽ

ആലപ്പുഴ. പള്ളാത്തുരുത്തി പാലത്തിന്റെ മുകളിൽ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു.
30 വയസ്സ് തോന്നിക്കുന്ന യുവതിയും യുവാവും പാലത്തിൽ നിന്ന് ചാടിയെന്ന ലോറി ഡ്രൈവറുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെ പാലത്തിലൂടെ ലോറിയിൽ പോകുമ്പോഴാണ് ചാടുന്നത് കണ്ടന്നാണ് മൊഴി. ഇതിനെ തുടർന്ന് ആദ്യം നെടുമുടി പോലീസ് സ്ഥലത്തെത്തി. നിലവിൽ സ്കൂബ ഡൈവിംഗ്  ടീമും മുങ്ങൽ വിദഗ്ധരും തിരച്ചിൽ തുടരുകയാണ്. പമ്പയാറിന്റെ കൈവഴിയായ പള്ളാത്തുരുത്തി ആറ്റിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്

Advertisement