പുത്തൂര്‍: നിര്‍മാണ അഴിമതിയിലൂടെ വിവാദമായ പാണ്ടറ ചിറയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സുജലം പദ്ധതിയില്‍ 31,40000 രൂപ ചെലവാക്കിയാണ് നവീകരണം നടത്തിയത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍, വൈസ് പ്രസിഡന്റ് സുമലാല്‍, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സത്യഭാമ എന്നിവര്‍ സന്നിഹിതരായിരുന്നു.