മർച്ചൻ്റ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

Advertisement

കരുനാഗപ്പള്ളി : അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആയിരത്തോളം പേർ പങ്കെടുത്തു. മാനവിക ഇഫ്താർ സംഗമ യോഗത്തിന് പ്രസിഡന്റ്‌ ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ടൗൺ ജുമാ മസ്ജിദ് ഇമാം ഷാഹിദ് മൗലവി ഉത്ഘാടനം നിർവഹിച്ചു. ആട് ജീവിതം ജീവിത നായകൻ നജീബ് മുഖ്യതിഥി ആയിരുന്നു. സെക്രട്ടറി സഫീർ ഖാൻ സ്വാഗതവും, ജഗധീശ്വരൻ പിള്ള നന്ദിയും രേഖപ്പെടുത്തി കർമ്മേൽ സ്നേഹനിലയം ഓൾഡ്ഏയ്ജ് മാനേജിങ് ഡയറക്ടർ മനോജ്‌.എം.കോശി വൈദ്യൻ ഇഫ്താർ സന്ദേശം നൽകി.യു. എം. സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിജാം ബഷി, യു. എം. സി നേതാക്കളായ മുരളീധരൻ, വിജയൻ, റൂഷ പി കുമാർ, കരുനാഗപ്പള്ളി മുൻ മുനിസിപ്പൽ ചെയർമാൻ അൻസാർ, സബ് ഇൻസ്‌പെക്ടർ ഉത്തരകുട്ടൻ,അൽമാ രക്ഷാധികാരി കബീർ, വിജയൻ തുപ്പശേരിൽ, നാസർ പോച്ചയിൽ എന്നിവർ സംസാരിച്ചു

Advertisement