കുന്നത്തൂർ ഗവ. ഹോമിയോ ഡിസ്പെൻസറി സമ്പൂർണ്ണ ഡിജിറ്റലൈസേഷനാക്കി

കുന്നത്തൂർ: കുന്നത്തൂർ ഗവ ഹോമിയോ ഡിസ്പെന്‍സറി സമ്പൂര്‍ണ ഡിജിറ്റലൈസേഷനാക്കി . ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍, രോഗി പരിശോധന, മരുന്ന് വിതരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (AHiMS 2.0) വഴി ഡിജിറ്റലൈസ് ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ്റി.ശ്രീലേഖയുടെ അധ്യക്ഷതയിൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡാനിയൽ തരകൻ , വാർഡ് മെമ്പർ പ്രഭാ കുമാരി ,മെഡിക്കൽ ഓഫീസർ ഡോ: ഗീതു മോഹൻ എസ് എന്നിൻ പ്രസംഗിച്ചു.
എച്ച്.എം.സി അംഗങ്ങളായ ബഷീർകുട്ടി , ബി അശ്വിനികുമാർ , ബിഹരികുമാർ ,രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

Advertisement