വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം

Advertisement

ആലപ്പുഴ. വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. അപകട സമയത്ത് ബോട്ടിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല.ബോട്ട് മുങ്ങി തുടങ്ങിയപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. വിനോദ യാത്രയ്ക്ക് എത്തിയ ഒരു കുടുംബമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ട്ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരപകടം ഒഴിവായത് തലനാരിഴയ്ക്ക്.. അപകടകാരണം വ്യക്തമല്ല: സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷിക്കും.

Advertisement