കുന്നത്തൂർ ഭൂതക്കുഴിയിൽ പട്ടാപകൽ രണ്ട് പേരെ കാട്ടുപന്നി ആക്രമിച്ചു

കുന്നത്തുർ: നെടിയവിള ഭൂതക്കുഴി ചന്തയ്ക്ക് സമീപം തൊളിക്കൽ ഏലാ പരിസരത്ത് പട്ടാപകൽ രണ്ട് പേരെ കാട്ടുപന്നി ആക്രമിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കുകയായിരുന്ന കുഴിയത്ത് സുരേഷ് ന് കൈയ്ക്കാണ് പരിക്കേറ്റത്.സുരേഷിനെ ശാസ്താംകോട്ട ഗവ.ആ ശൂപത്രിയിൽ പ്രവേശിപ്പിച്ചു. പറമ്പിൽ ജോലി ചെയ്യുകയായിരുന്ന കുരുമ്പേലേത്ത് രാധാകഷ്ണപിള്ളയ്ക്ക് വയറിനാണ് പരിക്ക്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണിദ്ദേഹം .പട്ടി ക്രമാതീതമായി കുരയ്ക്കുന്ന ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരേയും കാട്ടുപന്നി ആക്രമിച്ചത്. കുന്നത്തുർ ,പോരുവഴി പഞ്ചായത്തുകളിൽ വൻതോതിൽ പന്നി ശല്യം ഉണ്ട്.വിവരം അറിഞ്ഞ് കുന്നത്തൂർ കൃഷിഭവനനിലെ അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് അനീഷ്, ദ്യോഗസ്ഥനായ ശ്യാം ,പൊതു പ്രവർത്തകനായ കുന്നത്തൂർ ബി.അശ്വിനികുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Advertisement