ചിരാഗിന്റെ എൽജെപിയിൽ പൊട്ടിത്തെറി; 22 നേതാക്കൾ പാർട്ടി വിട്ടു, ഇന്ത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു

ബിഹാർ: ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 22 നേതാക്കൾ പാർട്ടി വിട്ടു. ചിരാഗ് പണം വാങ്ങി ലോക്‌സഭാ ടിക്കറ്റുകൾ വിൽക്കുകയാണെന്ന് ഇവർ വിമർശിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് ഇവർ പിന്തുണ പ്രഖ്യാപിച്ചു

മുൻ മന്ത്രി രേണു കുശ്വാഹ, ദേശീയ ജനറൽ സെക്രട്ടറി സതീഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ദാംഗി, ഓർഗനൈസിംഗ് സെക്രട്ടറി രവീന്ദ്ര സിംഗ്, സഞ്ജയ് സിംഗ് തുടങ്ങിയവരാണ് പാർട്ടി വിട്ടത്.

തങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ചിരാഗിന് അഞ്ച് സീറ്റുകൾ ലഭിച്ചത്. അദ്ദേഹം അതെല്ലാം വിറ്റു. ബിഹാറിലെ ജനങ്ങൾ ചിരാഗിന് മറുപടി നൽകുമെന്ന് രവീന്ദ്ര സിംഗ് പറഞ്ഞു. ബിഹാറിൽ അഞ്ച് സീറ്റുകളിലാണ് എൽ ജെ പി മത്സരിക്കുന്നത്.

Advertisement