ബീഹാറിൽ മഹാസഖ്യത്തെ പിളർത്തി സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബിജെപി

പട്ന. ബീഹാറിൽ മഹാസഖ്യത്തെ പിളർത്തി സർക്കാർ രൂപീകരിക്കാൻ നീക്കവുമായി ബിജെപി. സംസ്ഥാനത്തു ഇന്നും നാളെയും ചേരുന്ന ബിജെപിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സർക്കാർ രൂപീകരണത്തിനായുള്ള പല പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്.സഖ്യത്തിലെ ജെഡിയുവിനെയും കോൺഗ്രസിനെയും പിളർത്തി മറു പാളയത്തിൽ എത്തിക്കാനാണ് ശ്രമം. ഞായറാഴ്ച ചേരുന്ന ജെഡിയു യോഗത്തിന് പിന്നാലെ നിതീഷ് കുമാർ രാജി സമർപ്പിച്ചേക്കുമെന്ന് സൂചന.

അഭ്യൂഹങ്ങൾക്കിടയിൽ മഹാസഖ്യത്തിൽ നിതീഷ് കുമാറിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ജെഡിയു എംഎൽഎ ഗോപാൽ മണ്ഡലിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ നിലനിൽപ്പ് അപകടത്തിൽ ആണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കൊപ്പം തങ്ങൾ നിൽക്കുമെന്നും ഗോപാൽ മണ്ഡൽ പറഞ്ഞു.നിതീഷ് കുമാറിനെ നീക്കത്തിൽ ജെഡിയുവിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. അവരെ ലക്ഷ്യം വെച്ച് ആർജെഡിയും കരു നീക്കങ്ങൾ ആരംഭിച്ചതായാണ്‌ വിവരം.

Advertisement