ബിജെപി പെന്തക്കോസ്ത് പാസ്റ്റർമാർക്ക് പണം നൽകിയെന്ന് ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഇടത് മുന്നണി

തിരുവനന്തപുരം. ബിജെപി പെന്തക്കോസ്ത് പാസ്റ്റർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഇടത് മുന്നണി.ഷോൺ ജോർജിൻ്റെ വിശദീകരണ വീഡിയോ കയ്യിൽ ഉണ്ടെന്നും ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പ്രചരണം നടത്തുകയാണെന്നും
എം വിജയകുമാർ ആരോപിച്ചു. നേരിട്ട് പണം കൈകളിൽ എത്തിക്കുന്ന കേന്ദ്ര പദ്ധതികൾ ഉണ്ടെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പി വി രാജേഷിൻ്റെ മുനവച്ച മറുപടി.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത പെന്തക്കോസ്ത് സഭാ പാസ്റ്റർമാർക്ക് നേരെ സഭാ വിശ്വാസികളും നാട്ടുകാരും പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. പൂവാറിലെ മഹിന്ദ്ര റിസോർട്ടിൽ നടന്ന വിരുന്നിൽ പണം ഇടപാട് നടന്നു എന്നാണ് എൽഡിഎഫ് ആരോപണം.

പെന്തക്കോസ്ത് പാസ്റ്റർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ
മുനവെച്ച മറുപടിയുമായി ബിജെപി ജില്ലാ പ്രസിഡൻറ് വി വി രാജേഷ് രംഗത്തെത്തി.
നൂറുകണക്കിന് പെന്തക്കോസ്ത് പാസ്റ്റർമാർ ബിജെപിയോട് അടുക്കുകയാണെന്നും
അവരെ സ്വാധീനിക്കാൻ സ്വാഭാവികമായും ശ്രമിക്കുമെന്നും വി. വി രാജേഷ്.

രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശശി തരൂരിനെ
നേരത്തെ താക്കീത് ചെയ്തിരുന്നു.

Advertisement