വിവാദ പരാമർശം ചത്തീസ്ഗഢിലും ആവർത്തിച്ച് പ്രധാനമന്ത്രി,ആദിവാസി ദളിത് വിഭാഗങ്ങളുടെ സംവരണം കവരാൻ കോൺഗ്രസ്സിന് പദ്ധതിയെന്നും ആക്ഷേപം

ന്യൂഡെല്‍ഹി. രാജസ്ഥാനിലെ വിവാദ പരാമർശം ചത്തീസ്ഗഢിലും ആവർത്തിച്ച് പ്രധാനമന്ത്രി.കോൺഗ്രസ് നിങ്ങളുടെ സ്വത്തുക്കൾ കവർന്നെടുത്ത് ആർക്ക് കൊടുക്കുമെന്ന് മനസിലായില്ലേ എന്ന് ചോദ്യം. SC-ST സംവരണം ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമമെന്നും ആരോപണം പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പരാതിയുയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തില്ല. പ്രചാരണത്തിനിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. അഖിലേഷ് യാദവ് കനോജിൽ മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി.

രാജസ്ഥാനിലെ ബൻസ്വാഡയിലെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുമ്പോഴും, ഓരോ വേദി കളിലും ആവർത്തിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. മുസ്ലിം എന്ന പദം ഒഴിവാക്കിയാണ് കോൺഗ്രസ് പത്രികയ്ക്ക് എതിരായ വിമർശനം.

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി, ആദിവാസി ദളിത് വിഭാഗങ്ങളുടെ സംവരണം കവരാൻ കോൺഗ്രസ്സിന് പദ്ധതി യുണ്ടെന്ന് പ്രധാന മന്ത്രി.അനന്തരാവകാശ നികുതി ഏർപ്പെടുത്താനാണ് കോണ്ഗ്രസിന്റെ നീക്കാമെന്നും ആരോപണം.

എന്നാൽ ഇതു നിഷേധിച്ച, ജയറാം രമേശ്‌, 2014 ൽ ഒന്നാം മോദി സർക്കാരിലെ ധന സഹമന്ത്രി, ജയന്ത് സിൻഹയാണ്‌ അതിന് ശ്രമിച്ചതെന്ന് തിരിച്ചടിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തലചുറ്റി വീഴാൻ തുടങ്ങിയ ഗഡ്കരിയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ചു. മഹാരാഷ്ട്രയിലെ യവത്‍മാളിൽ പ്രസംഗിക്കുന്നതിടെയാണ് സംഭവം.

ലോകസഭ തെരഞ്ഞെടുപ്പിൽ
കനോജ് സീറ്റിൽ അഖിലേഷ് യാദവ് മത്സരിക്കുമെന്ന് രാം ഗോപാൽ യാദവ് അറിയിച്ചു.
നേരത്തെ കനോജിൽ തേജ് പ്രതാപിന്റെ പേരാണ് പാർട്ടി പ്രഖ്യാപിച്ചിരുന്നത്.

Advertisement