മുസ്ലിം വിഭാഗത്തിനെതിരായ പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

ന്യൂഡെല്‍ഹി. രാജസ്ഥാനിൽ മുസ്ലിം വിഭാഗത്തിനെതിരായ പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോണ്ഗ്രസ് അടക്കമുള്ളവരുടെ പരാതിയിൽ, ബിജെപി അധ്യക്ഷൻ ജെ പി നദ്ധ യോടാണ് വിശദീകരണം തേടിയത്.തിങ്കളാഴ്ച രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. രാഹുൽ ഗാന്ധിക്കെതിരായ ബിജെപി യുടെ പരാതിയിൽ മല്ലികാര്ജുന് ഖർഗയോടും കമ്മീഷൻ വിശദീകരണം തേടി.

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ പരാതി നൽകി നാല് ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാകുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.ജനപ്രാതിനിധ്യ നിയമത്തിന്റെ 77 വകുപ്പ് അനുസരിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ധക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.ഏപ്രിൽ 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ബിജെപി പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെയും കമ്മീഷൻ നോട്ടീസ് നൽകി. മല്ലികാർജ്ജുൻ ഖർഗെയോടാണ് വിശദീകരണം തേടിയത്. രാജ്യത്ത് ദാരിദ്ര്യം വർധിച്ചു വരുന്നു എന്നതടക്കമുള്ള രാഹുലിന്റെ പരാമർശങ്ങൾക്കെതിരെയാണ് അടിസ്ഥാനത്തിലാണ് നടപടി. അതേസമയം
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രപരാമർശത്തിൽ ചട്ട ലംഘനമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല
എന്നും,തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു എന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ.

Advertisement