സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനം, ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

മലപ്പുറം. സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.സിപിഐഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികൾ എന്ന് നദ്‌വി.തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനമെന്ന് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പറഞ്ഞു.
സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ നോക്കുന്നത് പാഴ് വേലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഇടതുപക്ഷത്തെ പിന്തുണച്ചു സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്ത് വന്നതിന് പിന്നാലെ സമസ്തയിലെ ലീഗ് അനുകൂല നേതാക്കൾ മുസ്‌ലിം ലീഗിന് പ്രതിരോധം തീർക്കുന്ന കാഴ്ച തുടരുകയുയാണ്. സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ട് സമസ്തയിലെ മുതിർന്ന അംഗമായ ബഹാവുദ്ധീൻ മുഹമ്മദ് നദ്‌വി ആണ് ഇന്ന് എത്തിയത്.

മുസ്ലിം പെൺകുട്ടിയുടെ തട്ടം അഴിപ്പിച്ചത് തങ്ങൾ ആണെന്ന് അഭിമാന പൂർവം പറഞ്ഞ സിപിഐഎം തട്ടമിട്ട പെൺകുട്ടികളെ വെച്ച് പരസ്യം ചെയ്യുന്നുവെന്നും വിമർശനം
സമസ്തയിലെ ലീഗ് പക്ഷക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ

സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ നോക്കുന്നത് പാഴ്വേലയെന്നായിരുന്നു മുസ്ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

ലീഗിനെ ലക്ഷ്യമിട്ടു സമസ്തയുടെ പേരിൽ ഇറക്കിയ ചോദ്യാവലിക്ക് ബദൽ ചോദ്യാവലി പൊന്നാനി ടീം സമസ്ത കൂട്ടായ്മയുടെ പേരിൽ ഇന്ന് പുറത്ത് വന്നു.ശരീഅത് കാടൻ നിയമം ആണെന്ന് പറഞ്ഞു സിപിഐഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറി ആര് ?ഇങ്ങനെയാണ് ചോദ്യങ്ങൾ.ഇടതുപക്ഷത്തെ പരിഹസിച്ചാണ് ചോദ്യങ്ങൾ.
ലീഗ് നേതാക്കളുടെ മുൻകാല സമസ്ത വിരുദ്ധ പ്രസംഗങ്ങൾ കോർത്തിണക്കി പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചരണവുമായി സമസ്തയിലെ ലീഗ് വിരുദ്ധരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Advertisement