ജുമുഅ നമസ്കാരത്തിന്റെ പേരിൽ വോട്ടെടുപ്പിൽ നിന്ന് ആരും വിട്ടു നിൽക്കാതിരിക്കാൻ നടപടിയുമായി സമസ്ത

മലപ്പുറം.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന്റെ പേരിൽ വോട്ടെടുപ്പിൽ നിന്ന് ആരും വിട്ടു നിൽക്കാതിരിക്കാൻ നടപടിയുമായി സമസ്ത.സമസ്തക്ക് കീഴിലുള്ള പള്ളികളിൽ ജുമുഅ നമസ്കാരത്തിന് സമയക്രമം ഏർപ്പെടുത്തും.ഖത്തീബുമാരിൽ തിരഞ്ഞെടുപ്പ് ഡ്യുട്ടി ഉള്ളവരുണ്ടെങ്കിൽ പകരം ആളുകളെ മുൻകൂട്ടി കണ്ടെത്തണമെന്ന് ഖാസി ഫൗണ്ടെഷനും നിർദേശം നൽകി

വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടത്തരുതെന്ന് സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.ഇതോടെയാണ് വെളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന്റെ സമയ ക്രമീകരണത്തിന് സമസ്ത ഇടപെടുന്നത്.സംഘടനക്ക് കീഴിലുള്ള മുഴുവൻ പള്ളികളിലും സമയം ക്രമീകരിക്കാൻ നിർദേശം നൽകി.
വെള്ളിയാഴ്ചകളിൽ സാധരണ എല്ലാ പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരം.
തിരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരം വ്യത്യസ്ത സമയങ്ങളിൽ ആക്കാൻ ഖത്തീബുമാർക്ക് നിർദേശം നൽകി

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജു മു അ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Advertisement