കരുവന്നൂർ കേസ്: പി കെ ബിജു ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

തൃശൂർ:
കരുവന്നൂർ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു ഇ ഡിക്ക് മുന്നിൽ ഹാജരായി. ഇഡി ചോദ്യം ചെയ്യട്ടെയെന്നും അറിയാവുന്ന മറുപടി നൽകുമെന്നും പി കെ ബിജു പറഞ്ഞു.
കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പികെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി ബിജുവിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം

അതേസമയം സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. 26ന് ശേഷം ഹാജരാകാമെന്ന് കാണിച്ച് വർഗീസ് ഇ ഡിക്ക് മറുപടി നൽകിയിട്ടുണ്ട്.

Advertisement