ബീഹാറിലെ മന്ത്രി സഭ വികസനം നാലു ദിവസത്തിനകം ഉണ്ടാകും

പട്ന.ബീഹാറിലെ മന്ത്രി സഭ വികസനം നാലു ദിവസത്തിനകം ഉണ്ടാകും. മന്ത്രിസഭാ വികസനം പൂർത്തിയശേഷം മാത്രം, വകുപ്പ് വിഭജനത്തിലേക്ക് കടന്നാൽ മതിയെന്ന് തീരുമാനത്തിലാണ് ജെഡിയുവും ബിജെപിയും. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യം ഇതിനകം ബിജെപിയിൽ ഉയർന്നു വന്നിട്ടുണ്ട്.എന്നാൽ ആഭ്യന്തരം വിട്ടുനൽകാൻ നിതീഷിന് സമ്മതമില്ലെന്നാണ് വിവരം. 2020 ൽ നിന്നും വ്യത്യസ്തമായി നിതീഷിന് മുകളിൽ കടുത്ത സമ്മർദ്ദം ഉയർത്താൻ ലക്ഷ്യം വെച്ച് തന്നെയാണ്, അദ്ദേഹത്തിന്റെ കടുത്ത വിമശകരായ സാമ്രാട്ട് ചൗധരിയെയും വിജയകുമാരത്തിയേയും ഉപമുഖ്യമന്ത്രിമാർ ആക്കാനുള്ള ബിജെപിയുടെ തീരുമാനം. കേന്ദ്ര ഏജൻസികൾ ലാലു കുടുംബത്തിനുമേൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും യാത്ര നടത്താനാണ് ആർ ജെ ഡി യുടെ ആലോചന. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രാ ബീഹാറിൽ പര്യടനം പൂർത്തിയാക്കിയ ശേഷം, തേജസിയുടെ പ്രചരണം പ്രഖ്യാപിക്കാനാണ് തീരുമാനം.

Advertisement